• Sun. Aug 16th, 2026

24×7 Live News

Apdin News

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

Byadmin

Aug 16, 2026


ചെന്നൈ: ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പന്‍ എന്നറിയാമോ? വെറും 15000 രൂപ മുടക്കുമുതലില്‍ ചിക് എന്ന ഷാംപൂ ഇക്കിയ വ്യവസായസംരംഭകനാണ്. പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കാവിന്‍കെയര്‍ എന്ന സൗന്ദര്യവര്‍ധക, ആരോഗ്യഉല്‍പന്നങ്ങള്‍ ഇറക്കുന്ന കമ്പനിക്ക് ഇന്ന് ഏകദേശം 2000 കോടി രൂപ ആസ്തിയുണ്ട്. മാ എന്ന പേരില്‍ പ്രശസ്തമായ ജ്യൂസ് ഉല്‍പന്നങ്ങളും ഉണ്ട്.  ഇതുകൂടാതെ ഇപ്പോള്‍ വിദേശ മൃഗങ്ങളുടെ വ്യാപാരവുമുണ്ട്.

വിക്രം കളിപ്പിച്ച ലാര്‍ ഗിബണ്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങിനെ ജൂണിൽ മണിപ്പൂരിൽ നിന്ന് തമിഴ്‌നാട്ടിലെ ഈറോഡിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ രംഗനാഥനാണെന്ന് പറയുന്നു. വിക്രമിന്റെ മകള്‍ രക്ഷിതയുടെ ഭര്‍ത്താവ് മനു രഞ്ജിത്തിന് അന്തരിച്ച ഡിഎംകെ നേതാവ് കരുണാനിധിയുമായി ബന്ധമുണ്ട്. കരുണാനിധിയുടെ ചെറുമകന്റെ മകനാണ് മനു രഞ്ജിത്. കരുണാനിധിയുടെ മൂത്ത മകനായ എം.കെ. മുത്തുവിന്റെ ചെറുമകനാണ് മനുരഞ്ജിത്.

എന്തായാലും ഈ കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി വിജയിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. പണമുള്ളവര്‍ക്ക് നിയമം ബാധകമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം വംശനാശ ഭീഷണി നേരിടുന്ന മൃഗത്തെ വിറ്റു എന്ന കുറ്റമാണ് രംഗനാഥനെതിരെ ഉയരുന്നത്. എന്നിട്ടും നടപടിക്ക് വേഗം പോര എന്നാണ് വിമര്‍ശനം. എന്തായാലും രംഗനാഥന്‍ കുറച്ചുനാളായി കാവിന്‍കെയര്‍ ബിസിനസില്‍ മകന്‍ മനുരഞ്ജിത്തിന് നിര്‍ണ്ണായക പദവി നല്കിയിരിക്കുകയാണ്. മകള്‍ അമുദയ്‌ക്കും പദവി നല‍്കിയിട്ടുണ്ട്.



By admin