
തിരുവനന്തപുരം: ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഔദ്യോഗിക വസതിയില്‍ റീത്ത്‌വെച്ച് പ്രതിഷേധം. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് റീത്തുവെച്ചത്. ഗേറ്റ് തള്ളി തുറന്ന് കടന്ന് വസതിക്ക് മുന്നില്‍ റീത്ത് വെക്കുകയായിരുന്നു. അതിരാവിലെയാണ് പ്രതിഷേധക്കാര്‍ എത്തിയത്. അതിനാല്‍ കാര്യമായ സുരക്ഷാ ഒരുക്കങ്ങള്‍ ഇല്ലായിരുന്നു. എന്നിരിക്കിലും ഇത് ആഭ്യന്തര വകുപ്പിന്റെയും പോലീസിന്റെയും വന്‍ പരാജയമാണ് കാണിക്കുന്നത്. പ്രതിഷേധ വിവരം അറിയുന്നതില്‍ ഇന്റലിജന്‍സ് സംവിധാനം പരാജയപ്പെട്ടു, മന്ത്രിക്കെതിരേയുള്ള വ്യാപക പ്രതിഷേധം ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കണക്കുകൂട്ടാന്‍ ആയതുമില്ല.
രണ്ട് പോലീസുകാര്‍ മാത്രമായിരുന്നു സുരക്ഷയ്‌ക്ക്. മന്ത്രിയോ ബന്ധുക്കളോ വസതിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.
എന്നാല്‍ പോലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമാണ് മന്ത്രിയുടെ വീട്. അവിടെയാണ് ഈ സുരക്ഷാ വീഴ്ച എന്നത് ആശങ്ക ഉയര്‍ത്തുന്നതാണ്.
ആവര്‍ത്തിന്ന് ഉണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്നാണ് ആവശ്യം.