• Wed. Nov 19th, 2025

24×7 Live News

Apdin News

ആരോപണശരങ്ങള്‍ എല്ലാം മറന്ന് സദ്ഗുരുപാദങ്ങളില്‍ സാനിയ ഇയ്യപ്പന്‍….ഒപ്പം അമ്മയും :…ജഗ്ഗിവാസുദേവിന്റെ ആശ്രമം ആസ്വദിച്ച് സാനിയ

Byadmin

Nov 18, 2025



കോയമ്പത്തൂര്‍; ജഗ്ഗിവാസുദേവി‍ന്റെ പാദങ്ങളില്‍ പ്രണമിച്ച് മയക്കമരുന്ന് ഉള്‍പ്പെടെ പലവിധ ആരോപണങ്ങളാലും ശരവ്യയായ നടിയായ സാനിയ ഇയ്യപ്പന്‍. അമ്മയ്‌ക്കൊപ്പമാണ് സാനിയ ഇയ്യപ്പന്‍ സദ്ഗുരുവിന്റെ കോയമ്പത്തൂരിലെ ഇഷ ആശ്രമത്തില്‍ എത്തിയത്.

“ഈ ഊര്‍ജ്ജത്തിന്റെ നന്ദിയുണ്ട്. ഇക്കുറി എത്തിയത് അമ്മയ്‌ക്കൊപ്പം”- ഈ അടിക്കുറിപ്പോടെ സാനിയ ആശ്രമത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്. നേരത്തെയും സാനിയ ഇയ്യപ്പന്‍ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.

ജഗ്ഗി വാസുദേവ് ആശ്രമത്തില്‍ സ്ഥാപിച്ച ആദിയോഗി പ്രതിമയും അവിടുത്തെ പ്രശാന്തമായ അന്തരീക്ഷവും സാനിയ ഇയ്യപ്പനെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. പരമശിവന്റെ 112 അടി ഉയരമുള്ള ഈ പ്രതിമ അനാച്ഛാദനം ചെയ്തത് പ്രധാനമന്ത്രി മോദിയാണ്. പശ്ചിമഘട്ടമലനിരകളിലെ വെള്ളിങ്കിരിയിലാണ് ഈ ആശ്രമം.

By admin