• Fri. Mar 6th, 2026

24×7 Live News

Apdin News

ആര്‍എന്‍ രവി ബംഗാള്‍ ഗവര്‍ണര്‍, ജിഷ്ണു ദേവ് വര്‍മ്മ തെലുങ്കാനയില്‍ നിന്ന് മഹാരാഷ്‌ട്രയിലേക്ക്

Byadmin

Mar 6, 2026



ന്യൂദല്‍ഹി: സി വി ആനന്ദബോസ് രാജിവച്ചതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം.തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിയെ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ ചുമതല കൂടി നല്‍കി. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെയും മാറ്റി.

ഹിമാചല്‍പ്രദേശ് ഗവര്‍ണറായിരുന്ന ശിവ് പ്രതാപ് ശുക്ലയാണ് തെലുങ്കാനയുടെ പുതിയ ഗവര്‍ണര്‍. തെലുങ്കാന ഗവര്‍ണറായിരുന്ന ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്‌ട്ര ഗവര്‍ണറായി നിയമിച്ചു. നന്ദ കിഷോര്‍ യാദവാണ് നാഗാലന്‍ഡ് ഗവര്‍ണര്‍.ബിഹാര്‍ ഗവര്‍ണറായി സയിദ് അതാ ഹസ്‌നൈനെ നിയമിച്ചപ്പോള്‍ ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറാക്കി.

ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് ലഡാക്കിലെ പുതിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍. അരഞ്ജിത് സിംഗ് സന്ധുവിനെ ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു.

 

By admin