
കണ്ണൂര്‍: ആര്‍എസ്എസിന്റെ കൊടികള്‍ അഗ്നിക്കിരയാക്കി റീല്‍സ് ചിത്രീകരിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ചൊക്ലി പള്ളിക്കുനിയില്‍ നിന്നും മോന്താല്‍ ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കേസിനാധാരമായ സംഭവം.
ബസ് ഷെല്‍ട്ടറിന് മുകളിലും കൊടിമരത്തിലും കെട്ടിയ കൊടികള്‍ക്കാണ് തീ വച്ചത്.കൊടികള്‍ അഴിച്ച് തീവച്ച് റീല്‍സ് ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ചൊക്ലി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സമൂഹത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതിനെതിരെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ആര്‍എസ്എസ് കൊടികള്‍ തീവച്ചതിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് കരുതുന്നത്.