ബംഗളൂരു: കല്‍ബുര്‍ഗിയില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്റെ സസ്പെന്‍ഷന്‍ കര്‍ണാടക സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു.
രാഷ്‌ട്രീയ പാര്‍ട്ടികളോ രാഷ്‌ട്രീയ ബന്ധമുളള അസോസിയേഷനുകളോ സംഘടിപ്പിക്കുന്ന പരിപാടികളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്നത് തടയുന്ന 2021 ലെ കര്‍ണാടക സംസ്ഥാന സിവില്‍ സര്‍വീസസ് (പെരുമാറ്റ) നിയമങ്ങള്‍ അധ്യാപകന്‍ ലംഘിച്ചിട്ടില്ലെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. ആര്‍എസ്എസിനെ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയല്ല.
ഹുനസാഗിയിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ സഹ അധ്യാപകനെ ആര്‍എസ്എസ് പരിപാടികളില്‍ പങ്കെടുത്തതിന് 2026 ആഗസ്റ്റ് 20 ന് യാദ്ഗിരിയിലെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് അദ്‌ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.