മുംബൈ: ബ്രീട്ടീഷ് ഭരണത്തിന്‍ കീഴില്‍ രചിക്കപ്പെട്ട ഭാരതത്തിന്റെ മഹിമ വിളിച്ചോതുന്ന ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ഇപ്പോഴിതാ ലണ്ടനിലെ റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ശങ്കര്‍ മഹാദേവന്‍ പാടിയിരിക്കുന്നു. ഇത് കാലത്തിന്റെ കാവ്യനീതിയല്ലാതെ മറ്റൊന്നുമല്ലെന്ന് സംഗീതജ്ഞന്‍ രാഹുല്‍ റാനഡെ.
“ബ്രീട്ടീഷ് ഭരണത്തിന്‍ കീഴിലാണ് ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം രചിക്കപ്പെട്ടത്. ഭാരതത്തിന്റെ മഹിമ വിളിച്ചോതുന്ന ഒരു ഗാനമെന്ന നിലയിലാണ് ആര്‍എസ്എസ് പ്രാര്‍ത്ഥന എഴുതപ്പെട്ടത്. അത് ഞങ്ങള്‍ക്കിപ്പോള്‍ ഒരു കാവ്യനീതിയായി മാറിയിരിക്കുന്നു. “- രാഹുല്‍ റാനഡെ പറയുന്നു. ആര്‍എസ്എസിന്റെ 100ാം വാര്‍ഷികത്തിന് പുറത്തിറങ്ങിയ ലണ്ടന്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ പുറത്തിറങ്ങിയ ഈ ആര്‍എസ്എസ് പ്രാര്‍ത്ഥന നല്ല ജനപ്രീതി നേടിക്കഴിഞ്ഞു. റോയല്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം ശങ്കര്‍ മഹാദേവന്‍ പാടിയത് കാലത്തിന്റെ കാവ്യനീതിയായെന്ന് രാഹുല്‍ റാനഡെ.
ആര്‍എസ്എസിന്റെ പ്രതീകാത്മകപ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്ന ഈ പ്രാര്‍ത്ഥനയ്‌ക്ക് സംഗീതം നല്‍കിയ റാനഡെ ഇന്ന് അത് പല ഭാഷകളിലെയും വിവരണങ്ങളോടെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഹിന്ദി, മറാത്തി ഭാഷകളിലാണ് ആദ്യം ഇവ പൂര്‍ത്തിയാക്കിയത്.
ശങ്കര്‍ മഹാദേവനാണ് സംസ്കൃതത്തില്‍ ഈ പ്രാര്‍ത്ഥന പാടിയിരിക്കുന്നത്. അതില്‍ ഹിന്ദിയില്‍ വിവരണം നല്‍കുന്നത് ഹരീഷ് ഭീമാനിയാണെങ്കില്‍ മറാത്തിയില്‍ വിവരണം നല‍്കിയിരിക്കുന്നത് സച്ചിന്‍ ഖെഡെക്കര്‍ ആണ്. ഇനി വൈകാതെ എട്ട് പ്രാദേശിക ഭാഷകളിലെ വിവരണങ്ങളോടെയും ആര്‍എസ് എസ് പ്രാര്‍ത്ഥന വൈകാതെ വെളിച്ചം കാണും.
രണ്ടര വര്‍ഷം മുന്‍പ് ഭീമാനിക്കാണ് ഈ ആശയം മനസ്സിലുദിച്ചത്. ഈ പ്രാര്‍ത്ഥനയുടെ ഒറിജിനല്‍ സംഗീതം മാറ്റമില്ലാതെ അതുപോലെ നിലനിര്‍ത്തിക്കൊണ്ട് വിവിധ ഭാഷകളില്‍ ഈ പ്രാര്‍ത്ഥനാഗീതം എത്തിക്കുക. സംസ്കൃതത്തില്‍ സംഗീതം ചെയ്ത പ്രാര്‍ത്ഥനയുടെ മെലഡിയും താളവും അതുപോലെ നിലനിര്‍ത്തുക. അതേ സമയം അതിലെ ഓരോ വരികളുടെയും അര്‍ത്ഥം വിവിധാ ഭാഷകളില്‍ വിവരിച്ചു കൊടുക്കുക. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഭീമാനി ഉടനെ റാനഡെയുമായി ബന്ധപ്പെട്ടു. ഈ പ്രാര്‍ത്ഥനാഗീതം വീണ്ടും കേള്‍ക്കുകയും അതിന്റെ സംസ്കൃത അര്‍ത്ഥം ഗവേഷണം നടത്തി മനസിലാക്കുകയും ചെയ്ത റാനഡെ ഈ പ്രാര്‍ത്ഥന ഒരു സിംഫണിയായി ചിട്ടപ്പെടുത്തണമെന്ന് തീരുമാനിച്ചു. സംസ്കൃതത്തില്‍ രചിക്കപ്പെട്ട ഈ പ്രാര്‍ത്ഥനയുടെ ഓരോ വരികളുടെയും അര്‍ത്ഥം വിവിധഭാഷകളിലേക്ക് അര്‍ത്ഥം ചോരാതെ വിവരിച്ചു കൊടുത്തു. ഒന്നര വര്‍ഷം മുന്‍പ് ഇത് മോഹന്‍ഭാഗവതിനെ കേള്‍പ്പിച്ചു. വര്‍ക്കുമായി മുന്നോട്ട് പോകാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
ഇന്ത്യയുടെ സാംസ്കാരിക തനിമ നിലനിര്‍ത്തിക്കൊണ്ട് അതില്‍ പാശ്ചാത്യക്ലാസിക്കല്‍ സംഗീതവും കൂടി കലര്‍ത്തുകയായിരുന്നു റാനഡെ. പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം വായിക്കാന്‍ ലോകപ്രശസ്തമായ ലണ്ടന്‍ ഫിലാര്‍മോണിക് ഓര്‍ക്കസ്ട്ര തന്നെ എത്തി. പാടാന്‍ സാക്ഷാല്‍ ശങ്കര്‍ മഹാദേവനും. അതോടെ അത് കലാതിവര്‍ത്തിയായ ഒരു പ്രാര്‍ത്ഥനാഗാനമായി മാറുകയായിരുന്നു. കാലത്തിന്റെ കാവ്യനീതി പോലെ. അങ്ങിനെ ആര്‍എസ് എസ് പ്രാര്‍ത്ഥനയോട് നീതിപുലര്‍ത്തുന്ന പുതിയൊരു സംഗീതം ജനിച്ചു. സിദ്ധാര്‍ത്ഥ് ഷിരോലെയും ഇന്ദ്രനീല്‍ ചിറ്റാലെയും നിര്‍മ്മാതാക്കളായി രംഗത്തെത്തി.
ആര്‍എസ്എസ് പ്രാര്‍ത്ഥനാഗീതം