ബിജെപിക്കും ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ നിന്ന് പിന്മാറില്ലെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു
കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായത് ഞെട്ടലുണ്ടാക്കിയെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ കെ.പി.സി.സി. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നൂറ് വര്‍ഷം മുമ്പ് വൈക്കം സത്യാഗ്രഹവേളയില്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിജി നട്ട മാവിന്‍ചുവട്ടിലായിരുന്നു ചടങ്ങ്.