കൊല്ലം:ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ഗുരുവായൂര്‍ മധുര എക്‌സ്പ്രസിന്റെ ബോഗികള്‍ ന്യൂ ആര്യങ്കാവ് റെയില്‍വേ സ്‌റ്റേഷന് സമീപം വച്ചാണ് വേര്‍പെട്ടത്.
ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. നിറയെ യാത്രക്കാരുമായി സഞ്ചരിക്കെയാണ് ട്രെയിനില്‍ നിന്ന് ബോഗികള്‍ വേര്‍പെട്ടത്.
ഓട്ടോമാറ്റിക് ബ്രേക് സംവിധാനം ഉണ്ടായിരുന്നതിനാല്‍ വേര്‍പെട്ട് മുന്നോട്ട് പോയ എഞ്ചിനോട് ചേര്‍ന്ന ഭാഗം അധികം ദൂരം പോകാതെ നിന്നു.ട്രെയിനിന്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികള്‍ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് റെയില്‍വെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്‌നപരിഹാരമുണ്ടാക്കി. അര മണിക്കൂറോളം ഈ ഭാഗത്ത് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.