ന്യൂദല്‍ഹി: ആര്യസമാജത്തിന് 150 വയസ്സ് തികഞ്ഞതിന്റെ ഭാഗമായി മഹാരാഷ്‌ട്രയില്‍ ആഘോഷം നടന്നു. ദയാനന്ദ് സരസ്വതിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ആര്യസമാജം സമൂഹത്തിലെ ഒട്ടേറെ അനീതികള്‍ ഇല്ലാതാക്കിയെന്ന് ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
#WATCH | Navi Mumbai, Maharashtra | On attending the 150th anniversary of Arya Samaj, Union Minister Piyush Goyal says, “The Arya Samaj has contributed greatly to India’s development through women empowerment, the struggle to end Sati Pratha and untouchability, equality in… pic.twitter.com/xypZFH3v89
— ANI (@ANI) March 30, 2025
വൈദിക രീതികള്‍ ജീവിതത്തില്‍ മടക്കിക്കൊണ്ടുവരാനും ബ്രിട്ടീഷ് കൊളോണിയല്‍ സംസ്കാരത്തിന് എതിരെ പോരാടാനും സാമൂഹികമായ അനാചരങ്ങള്‍ക്കെതിരെ പോരാടാനും രൂപീകരിക്കപ്പെട്ട സംഘടനയായിരുന്നു ആര്യ സമാജം. സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയ സംഘടനയാണ് ആര്യസമാജം. 1875ല്‍ മുംബൈയില്‍ സ്വാമി ദയാനന്ദസരസ്വതിയുടെ നേതൃത്വത്തിലാണ് ആര്യസമാജത്തിന്റെ തുടക്കം.
സതി എന്ന അനാചാരം നിര്‍ത്തലാക്കാന്‍ ആര്യസമാജം പോരാടി. അതുപോലെ ജാതീയമായ അസ്പൃശ്യതയ്‌ക്കെതിരെയും പോരാടി. വിദ്യാഭ്യാസത്തില്‍ എല്ലാവര്‍ക്കും തുല്ല്യത വേണമെന്ന് വാദിച്ചത് ആര്യസമാജമാണ്. – മാധ്യമങ്ങളോട് സംസാരിക്കവേ പീയൂഷ് ഗോയല്‍ പറഞ്ഞു.