• Mon. Nov 10th, 2025

24×7 Live News

Apdin News

ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭയ്‌ക്കും പങ്കുണ്ടെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Byadmin

Nov 10, 2025



തൃശൂര്‍: ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭയ്‌ക്കും പങ്കുണ്ടെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്.മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്.

2021 നിയസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ജെബി കോശി കമ്മിഷനെ നിയോഗിച്ചു. എന്നാല്‍ ആ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയാണെന്നും ആന്‍ഡ്രൂസ് താഴത്ത് ചോദിച്ചു.288 ശുപാര്‍ശകള്‍ ഈ കമ്മീഷന്‍ നല്‍കി. റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത് വിടാത്തതും ശുപാര്‍ശകള്‍ നടപ്പാക്കാത്തതും സര്‍ക്കാര്‍ കാട്ടുന്ന അവഗണനയാണ്. നിയമ നിര്‍മ്മാണ സഭകളുടെ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ എല്ലാവരും വിവേകത്തോടെ പെരുമാറണം

തെരഞ്ഞെടുപ്പിലും സര്‍ക്കാര്‍ സര്‍വീസുകളിലും സഭാംഗങ്ങളുടെ പ്രാതിനിധ്യം കൂട്ടണം.സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടത് ആവശ്യകതയാണ്. സ്‌കൂളുകളിലെ ഭിന്നശേഷി സംവരണം സംബന്ധിച്ച് 16000 അധ്യാപകര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. സര്‍ക്കാര്‍ മുന്നോട്ട് വെച്ച എല്ലാ നിര്‍ദ്ദേശങ്ങളും തങ്ങള്‍ പാലിച്ചു. മറ്റ് ചില സമുദായങ്ങള്‍ക്ക് കോടതി വിധി നടപ്പിലാക്കി കൊടുത്തത് എന്ത് തരം സമീപനമാണ്? തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് അധ്യാപക നിയമനത്തിലെ പ്രശ്‌നം പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു

 

By admin