
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആറന്‍മുളയില്‍ അബിന്‍ വര്‍ക്കിയെ വേണ്ടെന്ന് പോസ്റ്റര്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്. ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേല്‍പ്പിക്കരുതെന്ന് പോസ്റ്ററില്‍ പറയുന്നു.നാല് മണ്ഡലങ്ങള്‍ മാത്രം കോണ്‍ഗ്രസിന് ഉളള പത്തനംതിട്ടയില്‍ ജില്ലയിലുള്ള കോണ്‍ഗ്രസുകാര്‍ക്ക് അവസരം നല്‍കണം. സാധാരണക്കാരായ അണികളുടെ ആത്മാഭിമാനത്തെ പണയം വച്ച് കൊടുക്കരുത് നേതാക്കളെ എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.ആറന്മുളയില്‍ അബിന്‍ വര്‍ക്കിയെ പരിഗണിക്കുന്നത് ഉറപ്പായതോടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
നാളിത് വരെ സംഘടനാപ്രവര്‍ത്തനം നടത്തി കേസിന് മുകളില്‍ കേസും പട്ടിണിയുമായി നടക്കുന്ന ഈ ജില്ലയില്‍ നിന്നും പ്രാപ്തരായ കോണ്‍ഗ്രസുകാര്‍ക്ക് മുന്നില്‍ സംഘടന പ്രവര്‍ത്തനത്തിന്റെ പേരില്‍ പത്തനംതിട്ടയില്‍ നിന്നൊരു കേസ് പോലും ഇല്ലാതെ ഈ ജില്ലയിലെ പ്രവര്‍ത്തനം അറിയാതെ വന്നൊരുത്തന് ഞങ്ങള്‍ സാധാരണക്കാരുടെ ആത്മാഭിമാനത്തെ പണയം വച്ച് കൊടുക്കരുത് നേതാക്കളെ എന്ന് പോസ്റ്ററില്‍ പറയുന്നു. തങ്ങള്‍ക്ക് അഞ്ച് എംഎല്‍എമാരെ നിയമസഭയില്‍ വിടണം.എന്നാല്‍ അത് തങ്ങളില്‍ ഒരാള്‍ ആയിരിക്കണമെന്നും പോസ്റ്ററിലുണ്ട്.