ആറ്റുകാലില്‍ എക്‌സൈസിന്റെ മിന്നല്‍ പരിശോധനയില്‍ 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ക്ഷേത്ര പരിസരത്തെ കടകളിലാണ് പരിശോധന നടത്തിയത്. സ്‌ക്വാഡികളായി തിരിഞ്ഞാണ് സംഘം പരിശോധന നടത്തിയത്.
ബൈക്കിലെത്തിയ രണ്ടുപേരില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പരിശോധന കര്‍ശനമാക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാര്‍ അറിയിച്ചു.