• Sat. Sep 20th, 2025

24×7 Live News

Apdin News

ആറ്റുകാല്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി വീണ്ടും

Byadmin

Sep 20, 2025



തിരുവനന്തപുരം : ആറ്റുകാല്‍ ക്ഷേത്രത്തില്‍ ബോംബ് ഭീഷണി വീണ്ടും. ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ തവണയാണ് ഭീഷണി സന്ദേശം വരുന്നത്. ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം വന്നത്.

തമിഴ്‌നാട് പൊലീസാണ് ബോംബ് വയ്‌ക്കാന്‍ സഹായിച്ചതെന്നാണ് സന്ദേശത്തില്‍ പറയുന്നത്.നടന്‍ എസ്. വി. ശേഖറിന്റെ വീട്ടിിലും ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. മൂന്ന് മണിക്ക് ശേഷം എല്ലാവരും ഒഴിഞ്ഞുമാറണമെന്നുാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നത്.

സമാന രീതിയില്‍ കഴിഞ്ഞ ആഴ്ച പത്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

 

By admin