• Fri. Aug 15th, 2025

24×7 Live News

Apdin News

ആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം; ലഹരിക്കടിമയായ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു – Chandrika Daily

Byadmin

Aug 15, 2025


ആലപ്പുഴ കൊമ്മാടിയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു. ചാത്തനാട് പനവേലി പുരയിടത്തില്‍ ആഗ്‌നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരിക്കടിമയായ മകന്‍ ബാബുവാണ് (47) ഇരുവരെയും ആക്രമിച്ചത് എന്നാണ് വിവരം.

സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് മകന്‍. വ്യാഴാഴ്ച വൈകീട്ട് ബാബു വീട്ടില്‍ വഴക്കുണ്ടായിക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മാതാപിതാക്കളെ ആക്രമിച്ചത്. മാതാവിനെയാണ് പ്രതി ആദ്യം ആക്രമിച്ചത്. എന്നാല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച പിതാവിനെ പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലായിരുന്നു തങ്കരാജിന്റെ മൃതദേഹം കണ്ടെത്തിയത്. ആഗ്‌നസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ബാബുവിനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ആഗ്‌നസിന്റെയും തങ്കരാജിന്റെയും മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



By admin