
ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ട് വയസുകാരന്‍ കുളിമുറിയിലെ ബക്കറ്റില്‍ വീണ് മരിച്ചു. ജിന്‍സി- ടോം ദമ്പതികളുടെ മകന്‍ ആക്സ്റ്റണ്‍ പി തോമസാണ് മരിച്ചത്. ബക്കറ്റില്‍ തലകീഴായി വീഴുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
കുട്ടി കുളിമുറിയിലേക്ക് പോയത് വീട്ടുകാര്‍ കണ്ടിരുന്നില്ല.പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്നതിനിടെയാണ് കുളിമുറിയിലെ ബക്കറ്റില്‍ വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പൊലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചു.മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.