ആലപ്പുഴ: വള്ളികുന്നത്ത് ഗൃഹനാഥന്‍ വീട്ടിനുള്ളില്‍ ജീവനൊടുക്കി. വള്ളികുന്നം വട്ടക്കാട് സ്വദേശി ധര്‍മജന്‍ (76) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെ ആണ് സംഭവം. ഭാര്യയും ധര്‍മ്മജനുമായിരുന്നു വീട്ടില്‍ താമസം. വൈകുന്നേരം ഭാര്യ നന്ദിനി പ്രാര്‍ഥന ചൊല്ലുവാന്‍ പോയ സമയത്ത് മുറിയില്‍ കയറി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.
കായംകുളത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനയും വള്ളികുന്നം പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.