ആലപ്പുഴ: ആദിക്കാട്ടുകുളങ്ങരയില്‍ നാലാം ക്ലാസുകാരിയെ ക്രൂരമായി തല്ലിച്ചതച്ച പിതാവിനും രണ്ടാനമ്മയ്‌ക്കുമെതിരെ നൂറനാട് പൊലീസ് കേസെടുത്തു.മര്‍ദ്ദനം, അസഭ്യപ്രയോഗം, കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.
കുട്ടിയുടെ മുഖത്തും കാലിലും പിതാവും രണ്ടാനമ്മയും തല്ലിയ പാടുകള്‍ പൊലീസ് കണ്ടെത്തി.ഉമ്മി ഇല്ല, രണ്ടാനമ്മയാണുള്ളത്.വാപ്പയും ക്രൂരതയാണ് കാണിക്കുന്നതെന്നുളള കുട്ടിയുടെ കുറിപ്പ് പുറത്തുവന്നു.
രണ്ടാനമ്മ മുഖത്ത് അടിച്ചു. വിരട്ടിയെന്നും കുട്ടിയുടെ കുറിപ്പില്‍ പറയുന്നു. വീട്ടിലെ സെറ്റിയില്‍ ഇരിക്കരുത്, ഫ്രിഡ്ജ് തുറക്കരുത് എന്നൊക്കെ രണ്ടാനമ്മ പറയുമെന്നും കുറിപ്പിലുണ്ട്.