ആലപ്പുഴ: മദ്യലഹരിയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു.കൊമ്മാടിയില്‍ ആണ് സംഭവം. തങ്കരാജ്- ആഗ്‌നസ് ദമ്പതികളെയാണ് മകന്‍ കൊലപ്പെടുത്തിയത്.
കൊലയ്‌ക്ക് ശേഷം ഓടിരക്ഷപ്പെട്ട മകന്‍ ബാബുവിനെ ബാറില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.
ബാബു സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.ഇന്നും മദ്യപിച്ച് ലക്കുകെട്ടാണ് ബാബു വീട്ടിലെത്തിയത്. ഇത് ചോദ്യം ചെയ്ത മാതാപിതാക്കളെ ബാബു മര്‍ദ്ദിച്ചു.
തര്‍ക്കം മൂര്‍ച്ഛിച്ചതിന് പിന്നാലെ വീടിന്റെ വരാന്തയില്‍ വച്ച് ബാബു മാതാപിതാക്കളെ വെട്ടി.ഇരുവരും തത്ക്ഷണം മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.മൃതദേഹങ്ങള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.