
ആലപ്പുഴ : എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതനായി രംഗത്തിറങ്ങിയ മുന്‍ ലോക്കല്‍ സെക്രട്ടറിയെ സിപിഎം പുറത്താക്കി. ആലപ്പുഴ കൈനകരിയില്‍ മത്സരിക്കുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി എം.എസ്.മനോജിനെയാണ് പുറത്താക്കിയത്.
മനോജിനെ പിന്തുണച്ച ലോക്കല്‍ കമ്മിറ്റി അംഗം എ.കെ.ജയ്‌മോനെയും പുറത്താക്കി. എല്‍ഡിഎഫ് ഘടകക്ഷിയായ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ. തോമസിന്റെ വാര്‍ഡിലാണ് മുന്‍ എല്‍സി സെക്രട്ടറി എം.എസ്.മനോജ് വിമത സ്ഥാനാര്‍ഥിയായത്.
എന്‍സിപി യുവജന വിഭാഗം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോച്ചാ സി. മാത്യുവാണ് കൈനകരി ഏഴാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.റോവിംഗ് താരവുമാണ്.