
കൊല്ലം : കരുനാഗപ്പളളിയില്‍ ഗുണ്ടാ നേതാവ് ആലുവ അതുല്‍ വധക്കേസില്‍ നാല് പ്രതികള്‍ പിടിയിലായി. സിറ്റി പൊലീസ് കമ്മീഷണര്‍ ഹേമലതയാണ് ഇക്കാര്യം അറിയിച്ചത്.
പിടിയിലായവരില്‍ രണ്ട് പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. രണ്ട് പേര്‍ സഹായം ചെയ്ത് നല്‍കിയവരും.അന്വേഷണം നടക്കുന്നതിനാല്‍ പിടിയിലായവരുടെ പേര് വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്ന് കമ്മീഷണര്‍ പറഞ്ഞു. ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
കരുനാഗപ്പളളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതി ആലുവ അതുല്‍ ജാമ്യം ലഭിച്ച ശേഷം സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവെയാണ് പട്ടാപ്പകല്‍ എതിരാളികള്‍ ആക്രമിച്ചത്. ആലുവ അതുല്‍ സഞ്ചരിച്ച കാര്‍ പിന്നെയെത്തിയ പ്രതികളുടെ കാര്‍ കൊണ്ട് ഇടിച്ച് റോഡിന് വശത്തെ കുഴിയിലേക്ക് വീഴിത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.