• Tue. Jan 7th, 2025

24×7 Live News

Apdin News

ആവേശം സെക്കന്റ് ഹാഫ് ലാഗാണെന്ന് തട്ടി വിട്ടു; അതിന് കേള്‍ക്കാത്ത തെറിയില്ല: ധ്യാന്‍ ശ്രീനിവാസൻ

Byadmin

Jan 5, 2025


ഒരുമിച്ച് തീയേറ്ററുകളിലെത്തി വിജയം നേടിയ സിനിമകളാണ് ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും. ഫഹദിന്റെ രംഗണ്ണന്‍ തകര്‍ത്താടിയ ചിത്രമാണ് ആവേശം. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം. ഇപ്പോഴിതാ രണ്ട് സിനിമകളും ഒരുമിച്ച് വന്നപ്പോഴുണ്ടായ രസകരമായ പ്രൊമോഷന്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

താര സംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ് തുറന്നത്. ഫഹദ് ഫാസിലും ഒപ്പമുണ്ടായിരുന്നു. നടന്‍ ബാബുരാജ് ആയിരുന്നു അവതാരകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഡ്രാമയാണ്. ആവേശം തീയേറ്ററില്‍ ആഘോഷമാണ്. അതിന്റെ വ്യത്യാസമുണ്ട്. പ്രൊമോഷന്റെ സമയത്ത് ഫഹദ് ഇക്ക വിളിച്ചിരുന്നു. നമുക്ക് ഒരുമിച്ച് പ്രൊമോഷന്‍ ചെയ്യാമെന്ന് പറഞ്ഞു. ഭയങ്കര ബുദ്ധിപരമായ ടാക്ടിക്‌സ് ആയിരുന്നു.

ഉണ്ണിയേയും വിളിക്കാമെന്ന് പറഞ്ഞു. ഉണ്ണിയുടെ ജയ് ഗണേഷ് ഉണ്ടായിരുന്നു. ഉണ്ണി ഗുജറാത്തില്‍ ആയതിനാല്‍ ആ പ്ലാന്‍ വേണ്ടെന്ന് വെക്കുകയായിരുന്നു എന്നാണ് ധ്യാന്‍ പറയുന്നത്. ഞാന്‍ ഒറ്റയ്ക്കാണ്. പ്രണവ് പ്രെമോഷന് വരില്ല. നിവിനും കല്യാണിയും വരില്ല. ആരെ കൊണ്ടു വരും? അങ്ങനെ ഞാന്‍ മറ്റവനെ ഇറക്കി, ബേസില്‍ ജോസഫ്. കാരണം ഇവരുടെ ഒപ്പം നില്‍ക്കണം. ഇവര്‍ അവിടെ ഇലുമിനാറ്റിയും ഗലാട്ടയുമൊക്കെയായി നില്‍ക്കുകയാണ്. പിടിച്ചു നില്‍ക്കുകയാണ്. ചേട്ടന്‍ പല സ്ഥലത്തും പോയി എന്തൊക്കയോ പറയുന്നുണ്ടെങ്കിലും ഒന്നും അങ്ങോട്ട് കേറുന്നില്ല. ചെന്നൈ, നന്മ ഇതൊക്കെ തന്നെയാണെന്നും ധ്യാന്‍ ഓര്‍ക്കുന്നുണ്ട്. ഇതിലും ചെന്നൈയും നന്മയുമാണെങ്കില്‍ ആളുകള്‍ കൊല്ലുമെന്ന് അറിയാമായിരുന്നു. അങ്ങനെ ഞാന്‍ ബേസിലിനെ വിളിച്ചു. അവന് അന്ന് വയ്യായിരുന്നു. നീ വരണം, സിനിമയെക്കുറിച്ച് ഒന്നും പറയണ്ട. നമ്മള്‍ സംസാരിച്ച് ഇരുന്നാല്‍ മതിയെന്ന് പറഞ്ഞു.

രണ്ട് പരിപാടിയ്ക്ക് ഇരുന്നാല്‍ മതി. അങ്ങനെ പത്തോളം ഇന്റര്‍വ്യു കൊടുത്തു. അതോടെ പടം പൊന്തി. അത് പിന്നെ ഒരു ബാധ്യതയായി എന്നാണ് ധ്യാന്‍ പറയുന്നത്. ഇന്റര്‍വ്യുവിലെ തമാശയൊന്നും സിനിമയിലില്ലല്ലോ എന്നാണ് ആളുകള്‍ ചോദിച്ചത്. ഇന്റര്‍വ്യുവില്‍ ഞാനിരുന്ന് തള്ളിമറിച്ചു. സിനിമയിലാണെങ്കില്‍ സങ്കടവും കരച്ചിലും. നിവിന്‍ വരുമ്പോഴാണ് ഒന്ന് എലിവേറ്റ് ആകുന്നതെന്നും ധ്യാന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫസ്റ്റ് ദിവസം തന്നെ ഇവര്‍ ഹിറ്റ് അടിച്ചു. എനിക്ക് പടം കേറ്റി വിടണം. എന്ത് പറയുമെന്ന് ചിന്തിച്ചു. എന്നിട്ട് വെറുതെ അടിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും ഇതുപോലൊരു നോമ്പ് കാലത്തായിരുന്നു ഇറങ്ങിയത്. അന്ന് തട്ടത്തിന്‍ മറയത്ത് ഒരു പടി മുന്നിലായിരുന്നു. ചരിത്രം ആവര്‍ത്തിക്കട്ടെ! അത് പറയുമ്പോഴും മമ്മൂക്ക ഫാന്‍സിന്റേയും ദുല്‍ഖര്‍ ഫാന്‍സിന്റേയും തെറി ഞാന്‍ ആലോചിക്കുന്നുണ്ട് എന്നും താരം പറയുന്നു.

”പ്രിവ്യുവിന് ആവേശം സെക്കന്റ് ഹാഫ് ലാഗ് ആണെന്നും ഞാന്‍ പറഞ്ഞു. ആദ്യ ദിവസം തന്നെ പടം ബ്ലോക്ക് ബസ്റ്റര്‍ ആണെന്ന് മനസിലായിരുന്നു. നീ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് ഏട്ടന്‍ ചോദിച്ചു. എന്തെങ്കിലുമൊക്കെ പറയണ്ടേ! ഞാന്‍ പറഞ്ഞതുകൊണ്ടൊന്നും ഒരു തെണ്ടിയും കാര്യമാക്കി എടുക്കാന്‍ പോകുന്നില്ല. അതിന്റെ തെറി വേറെ!” എന്നാണ് ധ്യാന്‍ പറയുന്നത്.

The post ആവേശം സെക്കന്റ് ഹാഫ് ലാഗാണെന്ന് തട്ടി വിട്ടു; അതിന് കേള്‍ക്കാത്ത തെറിയില്ല: ധ്യാന്‍ ശ്രീനിവാസൻ appeared first on ഇവാർത്ത | Evartha.

By admin