• Fri. Oct 11th, 2024

24×7 Live News

Apdin News

ആശങ്കയൊഴിഞ്ഞു; ട്രിച്ചിയിൽ വിമാനം തിരിച്ചിറക്കി | National | Deshabhimani

Byadmin

Oct 11, 2024



ചെന്നൈ > സാങ്കേതിക തകരാർ മൂലം നിലത്തിറക്കാൻ സാധിക്കാതെ ആകാശത്ത്‌ വട്ടമിട്ട്‌ പറന്ന വിമാനം തിരിച്ചിറക്കി. ട്രിച്ചിയിൽ നിന്ന്‌ 141 യാത്രക്കാരുമായി ഷാർജയിലേക്ക്‌ പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ്‌ ട്രിച്ചിയിൽ തന്നെ തിരിച്ചിറക്കിയത്‌.

ഹൈഡ്രോളിക്‌ ബ്രേക്കിന്‌ സംഭവിച്ച തകരാറാണ്‌ പ്രതിസന്ധിക്ക് കാരണമായത്‌. ട്രിച്ചിയിൽ വൈകിട്ട് 5.40 മുതൽ തന്നെ വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന്‌ അപകടം സംഭവിച്ചേക്കുേേമാ എന്ന ആശങ്കയ്‌ക്ക്‌ പുറത്ത്‌ ട്രിച്ചി വിമാനത്താവളത്തിൽ ആംബുലൻസ്‌ ഉൾപ്പെടെ വൻ മുന്നൊരുക്കങ്ങൾ സജ്ജീകരിച്ചിരുന്നു. എന്നാൽ ആശങ്ക അവസാനിപ്പിച്ച്‌ യാതൊരുവിധ അപകടങ്ങളൊന്നുമില്ലാതെ വിമാനം ലാൻഡ്‌ ചെയ്യുകയായിരുന്നു. യാത്രക്കാരും ക്യാപ്റ്റനുൾപ്പെടുന്ന സംഘവും സുരക്ഷിതരാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin