കോട്ടയം: പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന ചില തദ്ദേശ സ്ഥാപനങ്ങള്‍ ആശമാര്‍ക്ക് സ്വന്തം നിലയില്‍ ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചതിനെ നിയമപരമായ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിന്‌റെ നീക്കം. ആശാവര്‍ക്കര്‍മാര്‍ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള ജീവനക്കാരല്ലെന്നതാണ് ഇതിന് പിടിവള്ളിയായി സര്‍ക്കാര്‍ കാണുന്നത്. സ്വന്തം ജീവനക്കാര്‍ അല്ലാത്തവര്‍ക്കായി തനതു ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവാദമില്ല. ആശമാര്‍ക്ക് അനുകൂല്യങ്ങള്‍ കൂട്ടി നല്‍കുന്ന തദ്ദേശസ്ഥാപനങ്ങളെ ഈ പഴുത് ഉപയോഗിച്ച് ഫണ്ട് വകവാറ്റിയതിന് നടപടിയെടുക്കാന്‍ കഴിയും.
ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ പലതും ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ച് നല്‍കിയിരുന്നു. ഇത് രാഷ്‌ട്രീയമായി തങ്ങളെ പരാജയപ്പെടുത്താനുള്ള നീക്കമായാണ് പിണറായി സര്‍ക്കാര്‍ കാണുന്നത്. അതിനാല്‍ നിയമപരമായി ഇതിനെ ചെറുത്തു തോല്‍പ്പിക്കുകയാണ് ലക്ഷ്യം.