തിരുവനന്തപുരം: ഓണറേറിയത്തിനും മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചുമുള്ള ആശാപ്രവത്തകരുടെ സമരം പണിമുടക്കിലേക്ക് നീങ്ങി. സമരം പൊളിക്കാന്‍ ഭീഷണിയുമായി സിപിഎം രംഗത്ത്. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകള്‍ സമരം 13 ദിവസം പിന്നിട്ടതോടെ സമരം ശക്തമാക്കാന്‍ സമരസമിതി തീരുമാനിച്ചു. ഇന്നലെ മുതല്‍ ജില്ലകളില്‍ പണിമുടക്ക് നോട്ടീസ് നല്‍കി. ചില ജില്ലകളില്‍ പണിമുടക്ക് തുടങ്ങി. മറ്റിടങ്ങളില്‍ ഇന്ന് ആരംഭിക്കും. കഴിഞ്ഞദിവസം സംഘടിപ്പിച്ച ആശപ്രവര്‍ത്തകരുടെ മഹാസംഗം വന്‍വിജയമാവുകയും ദേശീയ തലത്തില്‍ സമരം ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് സിപിഎം നീക്കം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സിപിഎം പ്രതിനിധികള്‍, സിപിഎം അനുകൂല ഉദ്യോഗസ്ഥര്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് ആശവര്‍ക്കര്‍മാര്‍ പറഞ്ഞു.
എന്നാല്‍ സമരത്തെ അനുകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത് എത്തി. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അവ അംഗീകരിക്കണം. മെച്ചപ്പെട്ട സാഹചര്യം ഉള്ളവര്‍ക്ക് സഹായ ഹസ്തം നീട്ടുമ്പോള്‍ ആശാ വര്‍ക്കര്‍മാരെ അവഗണിക്കരുത്. സമൂഹം എല്ലാം കാണുന്നുണ്ട്, ബിനോയ് വിശ്വം പറഞ്ഞു.
ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നി
ര്‍ദേശിച്ചു. ദേശീയ തലത്തില്‍ ആശ പ്രവര്‍ത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം.