മുംബയ് : പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍. മുംബയ് ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ഗായിക ചികിത്സയിലുളളത്.നിലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് യൂണിറ്റിലാണ് ഗായിക.
ആശാ ഭോസ്‌ലെയുടെ കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
എസ്.ഡി. ബര്‍മ്മന്‍, നൗഷാദ്, ഒ.പി.അയ്യര്‍, എ.ആര്‍. റഹ്മാന്‍ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്ക് ആശ ശബ്ദം നല്‍കിയിട്ടുണ്ട്. മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളാണ് ആശാ ഭോസ്‌ലെ.