സെക്രട്ടേറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം നൂറാം ദിവസത്തിലേക്ക് കടന്നു. സമരപ്പന്തലില്‍ 100 പന്തം കൊളുത്തിയാണ് ആശാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ആശമാര്‍ക്ക് പിന്തുണയുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ ഷാഫി പറമ്പില്‍, പിസി വിഷ്ണുനാഥ് എന്നിവര്‍ എത്തി.
അതേസമയം സര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷമാക്കുമ്പോഴും ആശ വര്‍ക്കര്‍മാര്‍ സമരപ്പന്തലിലാണ്. െൈവകുന്നേരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ അഗ്നി ജ്വാല തെളിച്ചു. ഓണറേറിയം വര്‍ധന, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശമാരുടെ സമരം. ഓണറേറിയം വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചുണ്ട്. മൂന്നുമാസം കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പകരം ഒരുമാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കാന്‍ ആശമാര്‍ ആവശ്യം ഉന്നയിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ചര്‍ച്ച കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സമിതിയെ പോലും നിയോഗിച്ചത്.