കോഴിക്കോട്: ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍.നാദാപുരത്ത് നടന്ന സംഭവത്തില്‍ മാഹി സ്വദേശി കല്ലാട്ട് ശ്രാവണ്‍(25) ആണ് പിടിയിലായത്.
ഇയാളെ ആശുപത്രിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.ശ്രാവണ്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നും ആശുപത്രിയില്‍ തെറാപ്പിസ്റ്റായാണ് ജോലി ചെയ്തു വന്നതെന്നും അധികൃതര്‍ പറഞ്ഞു.ഇയാള്‍ സ്ഥിരം ജീവനക്കാരന്‍ ആയിരുന്നില്ല.നാദാപുരം-തലശേരി റോഡിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ജൂലായിലാണ് അമ്മയോടൊപ്പം ചികിത്സക്കായെത്തിയ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി നാദാപുരം പൊലീസില്‍ മൊഴി നല്‍കിയത്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി.