• Sun. Mar 9th, 2025

24×7 Live News

Apdin News

ആശ്വാസം! സ്വർണവില കുറഞ്ഞു

Byadmin

Mar 7, 2025


ഇരുവിഭാഗം സ്വർണവ്യാപാരി സംഘടനകളും ഇന്ന് സ്വർണത്തിന് വില കുറിച്ചു. ഒരുവിഭാഗം പവന് 480 രൂപയും മറുവിഭാഗം 240 രൂപയുമാണ് കുറച്ചത്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് വിഭാഗമായതോടെയാണ് ദിവസവും വ്യത്യസ്ത വില പ്രഖ്യാപിച്ചു തുടങ്ങിയത്.

എസ്. അബ്ദുൽ നാസർ, സുരേന്ദ്രൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകുന്ന സംഘടനയാണ് 480 രൂപ കുറച്ചത്. ഇതോടെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,000 രൂപയും പവന് 64,000 രൂപയുമായി. അതേസമയം, ബി. ഗോവിന്ദൻ ചെയർമാനും ജസ്റ്റിൻ പാലത്ര പ്രസിഡന്റുമായുള്ള സംഘടന ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറച്ചു. ഇതോ​ടെ പവന് 63,920രൂപയും ഗ്രാമിന് 7,990 രൂപയുമാണ് ഇവരു​ടെ കീഴിലുള്ള ജ്വല്ലറികളിലെ വില.

ബി. ഗോവിന്ദൻ വിഭാഗം ഇന്ന​ലെ പവന് 360 രൂപ കുറച്ചിരുന്നു. 64,160 രൂപയായിരുന്നു പവൻ വില.ഗ്രാമിന് 45 രൂപ ​കുറച്ച് 8,020 രൂപയായിരുന്നു ഇന്നലത്തെ വില.

അതേസമയം, എസ്. അബ്ദുൽ നാസർ നേതൃത്വം നൽകുന്ന സംഘടന പവന് 80 രൂപ കൂട്ടി 64,480 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടത്തിയത്. ഗ്രാമിന് 80,60 രൂപയായിരുന്നു വില. ഇരുകൂട്ടരുടെയും പവൻ വില തമ്മിൽ ഇന്നലെ 320 രൂപയുടെ വ്യത്യാസമുണ്ടായിരുന്നത് ഇന്ന് 80 ​രൂപയായി കുറഞ്ഞു.

ഫെബ്രുവരി 25നാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 8075രൂപയും പവന് 64,600 രൂപയുമായിരുന്നു അന്നത്തെ വില. ഇന്ന് 18 കാരറ്റ് സ്വർണം ഗ്രാമിന് 6585 രൂപയാണ് വില. വെള്ളിവില ഗ്രാമിന് 106 രൂപയായി തുടരുന്നു.

By admin