
സിഡ്‌നി: ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന് വീണ്ടും തിരിച്ചടി. പേസ് ബൗളര്‍ ഗസ് അറ്റ്കിന്‍സണ്‍ സിഡ്‌നി ടെസ്റ്റില്‍ കളിക്കില്ല. ആഷസ് ടെസ്റ്റ് പരമ്പര ആരംഭിച്ച ശേഷം ഇംഗ്ലണ്ട് ടീമില്‍ നിന്നും പരിക്ക് കാരണം പുറത്താകുന്ന മൂന്നാമത്തെ ബൗളര്‍ ആണ് അറ്റ്കിന്‍സണ്‍.
ആദ്യ ടെസ്റ്റ് തുടങ്ങും മുമ്പേ പ്രധാന പേസ് ബൗളര്‍ മാര്‍ക്ക് വുഡ് കാല്‍മുട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ടീമില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ആദ്യ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു പ്രധാന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ പരിക്ക് കാരണം ടീമില്‍ നിന്നും വിട്ടു നിന്നു. അവസാന മത്സരത്തിന് തൊട്ടുമുമ്പായി അറ്റ്കിന്‍സണും പിന്‍മാറിയിരിക്കുന്നു. താരത്തിന്റെ ഇടത് കൈയ്‌ക്കാണ് പരിക്കേറ്റിട്ടുള്ളത്. പകരക്കാരനായി ദുര്‍ഹാം പോട്ട്‌സ് ഇംഗ്ലണ്ട് ടീമിനായി കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുമ്പ് പോട്ട്‌സ് കളിച്ചിട്ടുള്ളത് ഒരു വര്‍ഷം മുമ്പ് ന്യൂസിലന്‍ഡിനെതിരെയാണ്. ജനുവരി നാല് മുതലാണ് സിഡ്‌നി ടെസ്റ്റ്.