
ഗോഹട്ടി:ആസാമില്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 58 പൊലീസുകാര്‍ക്ക് പരിക്കേറ്റു.
കര്‍ബി ആംഗ്ലോംഗ്, വെസ്റ്റ് കര്‍ബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണിത്.ഗോത്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘര്‍ഷത്തിലെത്തിയിരുന്നു.ഇവിടെ താമസിക്കുന്ന നേപ്പാള്‍, ബിഹാര്‍ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.