സെമി ഫൈനലില്‍ ആസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന (127) ജെമിമ റോഡ്രിഗസാണ് വിജയശില്‍പി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയുടെ 339 റണ്‍സിന്റെ വിജയലക്ഷ്യം 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍(89) അര്‍ധ സെഞ്ച്വറി സെഞ്ച്വറി നേടി. ദീപ്തി ശര്‍മ(24), സ്മൃതി മന്ഥാന(24), റിച്ച ഘോഷ്(26) എന്നിവരും മികച്ച പിന്തുണ നല്‍കി.
കലാശപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. വുമണ്‍സ് ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ് വിജയമാണിത്. നേരത്തെ ഫീബെ ലിച്ച്ഫീല്‍ഡിന്റെ സെഞ്ച്വറി കരുത്തിലാണ് ഓസീസ് 338 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്ക് മുന്നേറിയത്.
