
കാൻബറ: ആസ്ത്രേല്യയിലെ സിഡ്നിയില്‍ ബോണ്ടി ബീച്ചില്‍ 15 പേരെ വെടിവെച്ച് കൊന്ന ബാപ്പയും മകനും അതിനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് കൊല്ലുന്നതില്‍ പരിശീലനം നേടിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്.
വെടിവെപ്പ് നടത്തിയ ബാപ്പയും മകനുമായ സാജിദ് അക്രം, നവീദ് അക്രം എന്നിവർ മാസങ്ങൾക്ക് മുൻപേ ഈ ഭീകരാക്രമണത്തിനായി പരിശീലനം നടത്തിയിരുന്നു. മാത്രമല്ല, വെടിവെപ്പിന് മുൻപ് ജൂതർക്ക് നേരെ ബോംബുകളെറിഞ്ഞുകൊണ്ടാണ് ഇവര്‍ പരിശീലനം നടത്തിയിരുന്നത്. ബോണ്ടിബീച്ചിലെ ജൂതന്മാരായ ടൂറിസ്റ്റുകള്‍ക്ക് നേരെ പൈപ്പ് ബോംബുകളും ടെന്നീസ് ബോംബുകളുമാണ് ഇവര്‍ എറിഞ്ഞുനോക്കി പരിശീലിച്ചത്. പക്ഷെ ഇവ പൊട്ടിയിരുന്നില്ല.
പൊലീസിന്റെ അന്വേഷണറിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. സാജിദ് അക്രം, നവീദ് അക്രം എന്നിവർ മാസങ്ങൾക്ക് മുൻപേ തോക്കുപയോഗിച്ച് പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. നഗരത്തിൽ നിന്ന് മാറി ന്യൂ സൗത്ത് വെയിൽസ് ഭാഗത്തുവെച്ചാണ് ഇരുവരും പരിശീലനത്തിൽ ഏർപ്പെട്ടത് എന്നാണ് വിവരം. ഐഎസ്ഐഎസിന്റെ ആശയമാണ് ഇവരെ ഭീകരാക്രമണത്തിലേക്ക് നയിച്ചത്.