
ന്യൂദല്‍ഹി: ആസ്ത്രേല്യയില്‍ ഇക്കഴിഞ്ഞ ആഴ്ചയാണ് ജൂതന്‍മാര്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടണത്തില്‍ ചെന്ന് ഇസ്ലാമിക തീവ്രവാദികളായ ബാപ്പയും മകനും 15 പേരെ വെടിവെച്ച് കൊന്നത്. പക്ഷെ ഈ വാര്‍ത്ത പല മലയാളം പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തലക്കെട്ടിലെ ബാപ്പയും മകനും എന്നത് മാറി. പകരം അച്ഛനും മകനും എന്നാണ് നല്‍കിയത്.

ഭീകരാവാദിയായ ബാപ്പ 50കാരനായ സജീദ് അക്രമും 24കാരനായ മകന്‍ നവീദ് അക്രമും ചേര്‍ന്നാണ് ബോണ്ടി ബീച്ച് എന്ന ജൂതന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് അവരുടെ ഹനൂക്ക ആഘോഷം നടക്കുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചത്. 15 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളം മാധ്യമങ്ങളും ബോണ്ടി ബീച്ചില്‍ ഒരു അച്ഛനുമ മകനും ചേര്‍ന്ന് നടത്തിയ വെടിവെയ്‌പില്‍ 15 പേര്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം ഈ അക്രമികളില്‍ ഒരാളുടെ തോക്ക് ധൈര്യപൂര്‍വ്വം പിടിച്ചുവാങ്ങിയ പഴ കച്ചവടക്കാരനായ അഹമ്മദ് അല്‍ അഹമ്മദിനെ പുകഴ്‌ത്തുമ്പോള്‍ മതം ഉപയോഗിക്കാന്‍ മാധ്യമങ്ങള്‍ പിശുക്കുകാട്ടുന്നുമില്ല. ഈ ഇരട്ടത്താപ്പ് എന്തിനെന്നാണ് മാധ്യമവിദഗ്ധര്‍ ചോദിക്കുന്നത്.
ആസ്ത്രേല്യയില്‍ നടന്നത് ജിഹാദി ആക്രമണമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാപ്പയ്‌ക്കും മകനും പ്രേരണയായത് ഇസ്ലാമിക തീവ്രവാദ ആശയങ്ങളാണെന്നും അന്വേഷണത്തില‍് തെളിഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും ഫിലിപ്പൈന്‍സിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ നിന്നാണ് ആക്രമണത്തിനുള്ള പ്രചോദനം ലഭിച്ചതെന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.