
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കാഞ്ഞിരപ്പള്ളിയില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കൗണ്ടിംഗ് ഏജന്റുമായ ടി.എസ്. നിസു, എട്ടാം വാര്‍ഡ് മെമ്പര്‍ സുനില്‍ തേനംമാക്കല്‍, പത്താം വാര്‍ഡ് മെമ്പര്‍ സുറുമി ടീച്ചര്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. നിസുവിന്റെ നെറ്റിയില്‍ ഗുരുതര പരിക്കേറ്റു.
വിജയാഹ്ലാദ പ്രകടനം നടക്കവെ കാഞ്ഞിരപ്പള്ളി കെഎംഎ ഹാള്‍ ജംഗ്ഷന് സമീപത്താണ് സംഘര്‍ഷം ഉണ്ടായത്.സിപിഎം പ്രവര്‍ത്തകര്‍ പ്രകടനത്തിനിടയില്‍ കടന്നുകയറി മരക്കഷണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് ആരോപണം.
കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ 24 സീറ്റില്‍ 13 സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചിരുന്നു.