• Sun. Mar 16th, 2025

24×7 Live News

Apdin News

‘ ആ നിലവിളി ശബ്ദം ഇടൂ ‘ ; പി സി ജോര്‍ജ്ജിനെതിരേ നിയമ നടപടി ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തിയ ‘ സാംസ്ക്കാരിക നായകരെ ‘ പരിഹസിച്ച് സോഷ്യൽ മീഡിയ

Byadmin

Mar 16, 2025


കൊച്ചി : ലൗ ജിഹാദിനെ കുറിച്ച് പരാമർശം നടത്തിയതിന്റെ പേരിലാണ് പി സി ജോർജ്ജിനെതിരെ നടപടി ആവശ്യപ്പെട്ട് ഇടത് – ജിഹാദി സഖ്യം മുറവിളി കൂട്ടിയത് . ലൗ ജിഹാദിലൂടെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടുവെന്ന് പിസി ജോർജ് പറഞ്ഞിരുന്നു . 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും പിസി ജോർജ് പറഞ്ഞു.

ലൗ ജിഹാദ് എന്ന വാക്ക് പുറത്ത് വന്നതിനു പിന്നാലെ ഇടത് – ജിഹാദി സഖ്യത്തിൽ മറഞ്ഞിരിക്കുന്ന സാംസ്ക്കാരിക നായകർ മറ നീക്കി പുറത്ത് വന്നു. പി സി ജോര്‍ജ്ജിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നായിരുന്നു ആവശ്യം . യാതൊരു വിധത്തിലുo അടിസ്ഥാനമില്ലാത്ത ലൗ ജിഹാദ് നുണ വീണ്ടും പ്രചരിപ്പിക്കുകയാണ് പി സി ജോര്‍ജ്ജ് എന്നായിരുന്നു ആക്ഷേപം .

കെ അജിത ,സണ്ണി എം കപിക്കാട് ,ഏലിയാമ്മ വിജയന്‍ ,ഡോ രേഖ രാജ് ,കാസിം ഇരിക്കൂര്‍ ,ഡോ ടി എസ് ശ്യാം കുമാര്‍ ,അശോകന്‍ ചരുവില്‍ ,ഡോ സോണിയ ജോര്‍ജ്ജ് ,കെ എ ബീന ,ഡോ മാളവിക ബിന്നി ,കെ ജെ ജേക്കബ് ,സുജ സൂസന്‍ ജോര്‍ജ്ജ് ,ഡോ വിനീത വിജയന്‍ ,അഡ്വ പി എം ആതിര ,ജി പി രാമചന്ദ്രന്‍ ,ശീതള്‍ ശ്യാം ,എം ഗീതാനന്ദന്‍ തുടങ്ങിയ 66 ഓളം വരുന്നവരാണ് പ്രസ്താവനയില്‍ ഒപ്പു വച്ചത്.

എന്നാൽ ഈ പി.സി. ജോര്‍ജിന്റെ പ്രസംഗത്തില്‍ കേസെടുക്കേണ്ടതായി ഒന്നുമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. കേസെടുക്കില്ലെന്ന വാർത്ത വന്നതോടെ ഒപ്പിട്ട സാംസ്ക്കാരിക നായകരെ ട്രോളുകയാണ് സോഷ്യൽ മീഡിയ . സത്യം പറഞ്ഞതിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാൻ പറ്റില്ലെന്നും കള്ളപ്പണക്കേസിൽ എസ് ഡി പി ഐ നേതാവ് പിടിയ്‌ക്കപ്പെട്ടപ്പോൾ ആ അറസ്റ്റിനെ സ്വാഗതം ചെയ്യാൻ തന്റേടമില്ലാത്തവരാണ് പ്രസ്താവനയിൽ ഒപ്പ് വയ്‌ക്കാൻ വന്നതെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ് .

നാടകം ഏൽക്കാത്ത സ്ഥിതിയ്‌ക്ക് തല വീണ്ടും യുപിയിലേയ്‌ക്ക് തന്നെ ചരിച്ചു വച്ചോളൂവെന്നും സോഷ്യൽ മീഡിയ പറയുന്നു.



By admin