തൃശൂർ: കേരളത്തിലെ ഇടതു സർക്കാർ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. ബിജെപി പട്ടികജാതി പട്ടികവർഗ്ഗ സംസ്ഥാന ശില്പശാല തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യുന്നു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം മാറി മാറി ഭരിച്ചു ഇടതു വലതും മുന്നണി സർക്കാർ സർക്കാരുകൾ സാമൂഹിക നവോത്ഥാനത്തിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകർ നേടിയെടുത്ത സാമൂഹിക നവോത്ഥാന മാത്രമേ കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ സാമൂഹ്യ നവോത്ഥാനം തികച്ചും പൊള്ളയാണ് കേരളത്തിൽ നിലനിൽക്കുന്ന സാമൂഹ്യ നീതി അട്ടിമറിക്കുകയാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കേരളത്തിൽ സാമൂഹ്യ നവോദാനം നടത്താൻ ബിജെപിക്ക് മാത്രമേ സാധിക്കൂ. നരേന്ദ്രമോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ രാജ്യത്തെ പട്ടികജാതി സമൂഹത്തിന്റെ സമ്പൂർണ്ണ കാലഘട്ടമാണ്. മഹാത്മാഗാന്ധിയും ദീനദയാൽ ജിയും മുന്നോട്ട് വെച്ച വികസന സങ്കല്പം മോദി സർക്കാർ യാഥാർത്ഥ്യമാക്കിരിക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാർ പട്ടികജാതി സമൂഹത്തിന്റെ ഭരണഘടന പരമായ അവകാശങ്ങൾ കവർന്നെടുക്കുകയും അട്ടിമറിക്കുകയുമാണ്.
പട്ടികജാതി വിഭാഗങ്ങളിലേക്ക് വികസനം എത്തുന്നില്ല. ഭവന നനിർമ്മാണം അടക്കമുള്ള മുഴുവൻ വികസന പദ്ധതികൾ സ്തംഭനാവസ്ഥയിലാണ്. പട്ടികജാതി സമൂഹത്തിന്റെ പരമ്പരാഗത തൊഴിൽ മേഖലകൾ തകർച്ചയിലാണ്. പട്ടികജാതി ആദിവാസി വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് പി സുധീർ, ദേശീയ സമിതി അംഗം പി എം വേലായുധൻ, സംസ്ഥാന സെക്രട്ടറി മാരായ എംവി ഗോപകുമാർ, രേണു സുരേഷ്, പട്ടികവർഗ്ഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് സ്വപ്നജിത്ത് വി.സി ബിനീഷ് മാസ്റ്റർ ബി.ബബുൽദേവ് പ്രമോദ് കുമാർ എന്നിവർ പ്രസംഗിച്ചു.