തിരുവനന്തപുരം : സംസ്ഥാനത്ത് ഇടതുമുന്നണി ഭരണ കാലത്ത് 144 പൊലീസുകാരെ പിരിച്ചു വിട്ടെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘന നോട്ടീസ് നല്‍കും.
ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് സൂചിപ്പിക്കുന്നത് 50 ല്‍ താഴെ ആള്‍ക്കാരെയെ പിരിച്ചുവിട്ടിട്ടുള്ളുവെന്നാണ്. ഈ സാഹചര്യത്തില്‍ പിരിച്ചു വിട്ടുവെന്ന് മുഖ്യമന്ത്രി പറയുന്ന 144 പേരുടെയും പട്ടിക പുറത്തുവിടണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 61 പേരെ പിരിച്ചുവിട്ടു. ദീര്‍ഘകാലമായി ജോലിക്ക് വരാത്തവരെയാണ് പിണറായി പിരിച്ചു വിട്ടത്.അച്ചടക്കം ലംഘിച്ച ആരെയും പിണറായി പിരിച്ചുവിട്ടിട്ടില്ല. നിലവില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് ആഭ്യന്തര വകുപ്പില്‍ പ്രധാന ചുമതല നല്‍കുന്ന സ്ഥിതിയാണെന്നും ചെന്നിത്തല പറഞ്ഞു.