• Tue. Jun 23rd, 2026

24×7 Live News

Apdin News

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

Byadmin

Jun 23, 2026


തിരുവനന്തപുരം: പിണറായി വിയജൻ നയിച്ച ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് മദ്യ നിർമ്മാണത്തിനുള്ള സ്പിരിറ്റ് മോഷണവും നടത്തി. ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച സിഎജി റിപ്പോർട്ടിൽപറയുന്നത്. നാലുവർഷം മുമ്പ് ഈ വാർത്തകൾ പുറത്തുവന്നപ്പോൾ പിണറായി സർക്കാർ ഈ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് തള്ളിക്കളഞ്ഞതാണ്.ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മിക്കാൻ സംസ്ഥാനത്ത് 10 ബ്രൂവറികളാണുള്ളത്. ഇവിടെ ആവശ്യമായ ഇഎൻഎ എന്ന എക്‌സ്ട്രാ ന്യൂട്രൽ ആൾക്കഹോൾ ഇവിടെ ഉൽപ്പാദിപ്പിക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിൽനിന്നാണ് കൊണ്ടുവരുന്നത്. ഇങ്ങനെ ലോറികളിൽ കൊണ്ടുവരുന്ന സ്പിരിറ്റ് വഴിയിൽ ‘കാണാതകുകയോ’ ‘അളവ് കുറയുകയോ’ ചെയ്‌യുന്നത് പതിവാണ്.
2024-2025 വർഷം മാത്രം ഇങ്ങനെ സ്പിരിറ്റ് നഷ്ടത്തിൽ ഖജനാവിന് 51.88 കോടിരൂപ നഷ്ടം സംഭവിച്ചതായാണ് സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ.
2021 ജൂൺ 30ന് സർക്കാർ നിയന്ത്രണത്തിലുള്ള തിരുവല്ലയിലെ ട്രാവൻകൂർ ഷുമേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് (ടിഎസ് സി എൽ) എന്ന ഡിസ്റ്റിലറിയിലേക്ക് 40,000 ബൾക് ലിറ്റർ (ബിഎൽ) വീതം ഇഎൻഎ കൊണ്ടുവരുന്ന രണ്ട് ടാങ്കർ ലോറികളിൽ എസ്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 20,386 ബിഎൽ സ്പിരിറ്റ് കുറവാണെന്ന് കണ്ടെത്തി. പകുതിയോളം സ്പിരിറ്റ് മദ്ധ്യപ്രദേശിൽ അനധികൃതമായി വിറ്റതായി വിറ്റുവെന്ന് ഡ്രൈവർമാർ സമ്മതിച്ചതാണ്. എന്നാൽ, കുറവുവന്ന ഈ 20,386 ലിറ്റർ സ്പിരിറ്റ് ‘യാത്രാമദ്ധ്യേയുള്ള’ നഷ്ടമായി കണക്കാക്കി.
ഇതിനെ തുടർന്ന് ഡിസ്റ്റ ിലറിയയുടെ സംഭര ശാലകളിൽ പരിശോധന നടത്തിയപ്പോൾ അവിടെയും പൊരുത്തക്കേട് കണ്ടെത്തി. 4,60,659.1 ലിറ്റർ സ്പിരിറ്റിന്റെ മോഷണം നടത്തിയതായാണ് കണ്ടെത്തിയത്. പിന്നീട് ഇതിൽ 3.12,608.626 ലിറ്റർ സ്പിരിറ്റ് സംഭരണ നഷ്ടം ആണെന്ന് കണക്കാക്കി ഒതുക്കിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. ഈ ഇനത്തിൽ 51.88 കോടി രൂപയുടെ നഷ്ടമാണ് പൊതു ഖജനാവിനുണ്ടായത്.

 



By admin