• Fri. Aug 8th, 2025

24×7 Live News

Apdin News

ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ ഇലക്ഷൻ അട്ടിമറിക്ക് ശ്രമം; വാ‍ർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും തിരിമറി: രാജീവ് ചന്ദ്രശേഖർ

Byadmin

Aug 8, 2025



തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി ഭയക്കുന്ന ഇടത് സ‍ർക്കാർ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വാ‍ർഡ് വിഭജനത്തിലും വോട്ടർ പട്ടികയിലും തിരിമറി നടത്തി ജനവിധി അട്ടിമറിക്കാനാണ് അവരുടെ ശ്രമം. വോട്ട‍ർ പട്ടികയിലെ ​ഗുരുതര ക്രമക്കേടുകൾ വിരൽ ചൂണ്ടുന്നത് അതിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരേ ഐഡി കാർഡ് നമ്പറിൽ ഒന്നിലധികം വോട്ടർമാ‍ർ, ഒരേ വ്യക്തിക്ക് ഒരേ ഐഡി കാർഡ് നമ്പറിൽ വിവിധ സ്ഥലങ്ങളിൽ വോട്ട്, ഒരേ വ്യക്തിക്ക് വ്യത്യസ്തമായ വോട്ടർ ഐഡി നമ്പറുകൾ. പ്രധാനമായും ഈ മൂന്ന് വിധത്തിലാണ് വോട്ട‍ർപട്ടികയിലെ തട്ടിപ്പുകൾ. സംസ്ഥാനത്ത് ഒട്ടാകെ 276793 ഇരട്ടവോട്ടുകളാണ് ഉള്ളത്. ഒരേ പേരും ​രക്ഷാകർത്താവും വീട്ടുനമ്പറുമുള്ള വോട്ട‍ർമാരുടെ എണ്ണം 277073. വോട്ടർമാരുടെ എണ്ണത്തിലുമുണ്ട് ​ഗുരുതരമായ ക്രമക്കേട്.

ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് തടയിട്ടെ തീരൂ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണം. ജനാധിപത്യത്തിന്റെ സംരക്ഷകരായി ബിജെപിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

By admin