• Fri. Feb 14th, 2025

24×7 Live News

Apdin News

ഇടതു സർക്കാരിന് പ്രവാസികൾക്ക് നൽകാനുള്ളത് സമ്മേളനങ്ങളും പ്രഭാഷണങ്ങളും മാത്രം: ഡോ: എം.കെ മുനീർ

Byadmin

Feb 14, 2025


തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സാമൂഹിക മേഖലയില്‍ വളരെയധികം സ്വാധീനം ചെലുത്തിയ പ്രവാസ സമൂഹത്തോടും പ്രത്യേകിച്ച് അറുപത് കഴിഞ്ഞ പ്രവാസികളോടും സര്‍ക്കാര്‍ കാണിക്കുന്ന അനീതിക്കും അവഗണനക്കുമെതിരെ സെക്രട്ടറിയേറ്റ് നടയില്‍ പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച സഹന സമരം വേറിട്ടൊരനുഭവമായി. സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കറുത്ത ഷാളുകളണിഞാണ് നൂറുക്കണക്കിന് പ്രവാസികള്‍ സമരത്തില്‍ പങ്കാളികളായത്.
തിരിച്ചു വന്ന മുതിര്‍ന്നു പ്രവാസികളെ സര്‍ക്കാര്‍ മറക്കുന്നു എന്ന പ്രമേയവുമായി സംഘടിപ്പിച്ച സമരം മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ:എം.കെ മുനീര്‍ ഉല്‍ഘാടനം ചെയ്തു. ഇടതു സര്‍ക്കാര്‍ വാഗ്ദാനങ്ങളുടെ സര്‍ക്കാര്‍ മാത്രമായി മാറിയെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. പിണറായി പ്രവാസികളുടെ താല്പര്യങ്ങള്‍ക്കെതിരാണ്. സമ്മേളനങ്ങളും പ്രഭാഷണവുമാണ് മാത്രമാണ് അവര്‍ക്ക് പ്രവാസികള്‍ക്ക് നല്‍കാനുള്ളത്. വിദേശ നാടുകള്‍ നടത്തിയ പ്രസംഗത്തിന്റെ കിളിപ്പുകള്‍ ഞങ്ങള്‍ മറന്നിട്ടില്ല. അവ യാഥാര്‍ത്ഥ്യമായിരുന്നുവെങ്കില്‍ ഇന്ന് പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ മുമ്പില്‍ യാചിക്കേണ്ടി വരുമായിരുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

മുതിര്‍ന്ന പ്രവാസികളുടെ പെന്‍ഷന്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കണം. അവ ഒരു പ്രത്യേക പെന്‍ഷന്‍ പദ്ധതി ആയി മാറ്റാന്‍ സര്‍ക്കാറിന് കഴിയണമെന്നും മുനീര്‍ പറഞ്ഞു. പ്രവാസികളുടെ ആരോഗ്യം നഷ്ടപ്പെട്ടത് ഈ നാടിനെ കെട്ടിപ്പടുക്കുന്നതിന് വിദേശ നാണ്യം നേടിത്തരുന്നതിന് വേണ്ടി ജീവിതം ഹോമിച്ചതുകൊണ്ടാണ് .ആദ്യകാല പ്രവാസികളില്‍ ഭൂരിഭാഗവും ഇന്ന് മാരകമായ രോഗങ്ങള്‍ക്ക് അടിമകളാണ്. അവര്‍ക്കാവശ്യമായ ആരോഗ്യ സുരക്ഷാ പദ്ധതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് പഞ്ചായത്തുകളില്‍ ആവശ്യമായ പദ്ധതികള്‍ രൂപപ്പെടുത്തുന്നതിന് സര്‍ക്കാറിന്റെ കോഡിനേഷന്‍ കമ്മിറ്റിയില്‍ ഒരു തീരുമാനമെടുത്താല്‍ മാത്രം മതിയാകും. പക്ഷേ ഗവണ്‍മെന്റ് അത് ചെയ്യുന്നില്ല. തിരിച്ചുവന്ന് പ്രവാസികളോട് നീതി നിര്‍വഹിക്കാത്ത ഒരു ഗവണ്‍മെന്റാണ് കേരളത്തിലുള്ളത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അവരുടെ കാര്യം വരും കാലങ്ങളില്‍ ഞങ്ങള്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു .പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. അഡ്വ: എന്‍ ഷംസുദ്ധീന്‍ എം.എല്‍ എ ഉബൈദുള്ള എംഎല്‍എ, കെ. ആബിദ് ഹുസയിന്‍ തങ്ങള്‍ എം.എല്‍ എ അഡ്വ: എസ്. ടി. യു സംസ്ഥാന പ്രസിഡണ്ട് എം. റഹ്‌മത്തുള്ള
കാപ്പില്‍ മുഹമ്മദ് പാഷ കെ സി അഹമ്മദ് പി എം കെ കാഞ്ഞിയോ പി എം എ ജലീല്‍ ഉമയനല്ലൂര്‍ ശിഹാബുദ്ദീന്‍ മുസ്തഫ കെ കെഅലി ശുഹൈബ് അബ്ദുല്ലക്കോയ എന്‍ പി ഷംസുദ്ദീന്‍ സലാം വളാഞ്ചേരി കലാപ്രേമി മാഹിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി സ്വാഗതവും നെല്ലനാട് ഷാജഹാന്‍ നന്ദിയും പറഞ്ഞു. ജില്ലാഭാരവാഹികളായ സിപിവി അബ്ദുല്ല, ടി എച്ച് കുഞ്ഞാലി ഹാജി, അഹമ്മദ് കുറ്റിക്കാട്ടൂര്‍, മുഹ്‌സിന്‍ എം ബ്രൈറ്റ്, സി. മുഹമ്മതലി ടി.എസ് ഷാജി, കാദര്‍ ഹാജി ചെങ്കള, യു.പി.അബ്ദുറഹ്‌മാന്‍, പി.കെ മജീദ് ഹാജി, സൈഫുദ്ദീന്‍ വലിയകത്ത് , പി.കെ മൂസ , എം.എ സക്കീര്‍ ഹാജി,നാസര്‍ കുറുമ്പല്ലൂര്‍, മുഹമ്മത് വളഞ്ചുഴി , ആലംകോട് ഹസ്സന്‍ പി. ഇബ്രാഹീം ഹാജി, റിയാസ് അല്‍ ഫൗസ്, കുമ്മാളില്‍ മുഹമ്മദ്, യൂസുഫ് പടിയത്ത്,തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രവാസി ക്ഷേമനിധിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തി മുതിര്‍ന്ന പ്രവാസികള്‍ക്ക് പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുക, പ്രവാസികള്‍ക്കായി ആരോഗ്യ സുരക്ഷാ പദ്ധതികള്‍ ആവിഷ്‌കരിക്കുക ത്രിതല പഞ്ചായത്ത് പദ്ധതികളില്‍ നിശ്ചിത ശതമാനം തുക പ്രവാസി ക്ഷേമത്തിന് വിനിയോഗിക്കാന്‍ അനുമതി നല്‍കുക, ത്രിതല പഞ്ചായത്തുകളില്‍ പ്രവാസികള്‍ക്കായി സ്ഥിരം സമിതികള്‍ രൂപീകരിക്കുക.പ്രവാസി ക്ഷേമനിധിയില്‍ നിന്നും നല്‍കുന്ന ചികിത്സ , വിദ്യാഭ്യാസം, മരണം തുടങ്ങി വക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

 

By admin