ഇടുക്കി: ഹോട്ടലിന്റെ ഓട വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികള്‍ മരിച്ചു. കട്ടപ്പനയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്.
അഗ്‌നിരക്ഷാ സേന ഇവിടെ ഒരു മണിക്കൂറിലേറെ നടത്തിയ പരിശോധനയില്‍ മൂന്നുപേരെയും പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു.
ഓറഞ്ച് എന്ന ഹോട്ടലിലെ ഓട വൃത്തിയാക്കാനിറങ്ങിയ തമിഴ്നാട്ടില്‍ നിന്നുള്ള തൊഴിലാളികളില്‍ ഒരാളെ ആദ്യം കാണാതായി. ഇയാളെ തേടിയിറങ്ങിയ മറ്റ് രണ്ട് പേരെയും പിന്നാലെ കാണാതായി. ഓടയ്‌ക്കുള്ളില്‍ ഓക്സിജന്‍ ലഭ്യമാകാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് വിവരം.