• Mon. Oct 20th, 2025

24×7 Live News

Apdin News

ഇടുക്കിയില്‍ കാര്‍ താഴ്‌ച്ചയിലേക്ക് മറിഞ്ഞ് 2 മരണം

Byadmin

Oct 19, 2025



ഇടുക്കി: കാര്‍ താഴ്‌ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ശങ്കരപ്പിള്ളിയില്‍ ആണ് സംഭവം.

ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികളാണ് മരിച്ചത്.

തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിലായിരുന്നു അപകടം. കുടുംബാംഗളൊന്നിച്ച് വാഗമണ്‍ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

By admin