• Fri. Aug 15th, 2025

24×7 Live News

Apdin News

ഇടുക്കിയില്‍ മകന്റെ മര്‍ദനമേറ്റ് അച്ഛന് ഗുരുതര പരിക്ക്

Byadmin

Aug 15, 2025



ഇടുക്കി : രാജാക്കാട് ആത്മാവ് സിറ്റിയില്‍ മകന്റെ മര്‍ദനമേറ്റ് അച്ഛന് ഗുരുതര പരിക്ക്.വെട്ടികുളം വീട്ടില്‍ മധുവിനാണ് പരിക്കേറ്റത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മധുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുടുംബ കലഹമാണ് മര്‍ദനത്തിന് കാരണമെന്നാണ് പൊലീസ് പ്രാദേശിക നിഗമനം.

മദ്യപിച്ചെത്തിയ സുധീഷ് സ്വന്തം മാതാവിനെ മര്‍ദിച്ചു. പിതാവ് ഇത് ചോദ്യം ചെയ്തതാണ് ക്രൂരമായ മര്‍ദനത്തിന് കാരണം. ചോരവാര്‍ന്ന് വഴിയില്‍കിടന്ന മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ആദ്യം രാജാക്കാടുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നീട് പരിക്ക് ഗുരുതരമെന്ന് കണ്ടതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

By admin