ഇടുക്കിയില്‍ യുവാവിനെ വീട്ടിനുള്ളില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉടുമ്പന്‍ചോല സ്വദേശി സോള്‍ രാജിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട സോള്‍ രാജ് വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രണ്ടുദിവസം ഇയാളെ വെളിയില്‍ കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴായിരുന്നു കിടക്കയില്‍ കഴുത്തറത്ത് രക്തം വാര്‍ന്ന നിലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.