ഇടുക്കി: അടിമാലിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. അപടത്തില്‍ ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കനത്ത മഴയെ തുര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്.
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വൈകീട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഒരു കുടുംബം ഇവിടെ നിന്ന് മാറിപ്പാര്‍ക്കാന്‍ തയ്യാറായിരുന്നില്ല. ആ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണിരിക്കുന്നത്. വീടിനുള്ളില്‍ എത്ര പേരുണ്ട് എന്നതില്‍ വ്യക്തതയില്ല.