
കൊച്ചി: ഇഡി ഉദ്യോഗസ്ഥനെ കുടുക്കാന്‍ വ്യാജപരാതിയുമായി കേരള പൊലീസിനെ സമീപിച്ച അനീഷ് ബാബുവിന്റെ അഞ്ചരക്കോടി ഇഡി കണ്ടുകെട്ടി. കേസ് ഒതുക്കിതീര്‍ക്കാന്‍ ഇഡി ഉദ്യോഗസ്ഥന്റെ ആളുകള്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് ആരോപിച്ചാണ് കേരളത്തിലെ കശുവണ്ടി ബിസിനസുകാരനായ യുവാവ് ഇഡി ഉദ്യോഗസ്ഥനെതിരെ കേരള പൊലീസിനെ സമീപിച്ചത്. ഇതില്‍ വിജിലന്‍സ് ഇഡി ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ അനീഷ് ബാബുവിന്റെ അഞ്ചരക്കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടി
അനീഷ് ബാബുവിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള അഞ്ചരക്കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കൊട്ടാരക്കരയിലെ വീടും റബ്ബര്‍ എസ്റ്റേറ്റും രണ്ട് കമ്പനികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി നടപടി. അനീഷ് ബാബുവിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാണ്ടി കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സമന്‍സ് നല്‍കി.
കൊട്ടാരക്കരയിലെ വീടും റബ്ബര്‍ എസ്റ്റേറ്റും രണ്ട് കമ്പനികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. കശുവണ്ടി കയറ്റുമതിയുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇ ഡി നടപടി. അനീഷ് ബാബുവിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൊച്ചി ഓഫീസില്‍ എത്തണമെന്ന് വ്യക്തമാക്കി ഇഡി സമന്‍സ് നല്‍കിയിട്ടുണ്ട്.
ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെയാണ് അനീഷ് പരാതി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് അനീഷിന് ഇഡി സമന്‍സയച്ചത്. ഇഡിയുടേത് പ്രതികാര നടപടിയാണെന്ന് അനീഷ് കോടതിയില്‍ പറഞ്ഞത്.