• Tue. Oct 15th, 2024

24×7 Live News

Apdin News

ഇഡ്‌ലി കടൈ; തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷ് – നിത്യ മേനോൻ ഒരുമിക്കുന്നു

Byadmin

Oct 15, 2024


സൂപ്പർ ഹിറ്റായ തമിഴ് സിനിമ തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷ്, നിത്യ മേനോൻ, പ്രകാശ് രാജ് എന്നിവർ ഒരു സിനിമയ്ക്കായി വീണ്ടും ഒരുമിക്കുന്നു . ഇഡ്‌ലി കടൈ എന്ന് പേര് നൽകിയിട്ടുള്ള ഈ സിനിമയ്ക്ക് ജി വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.

അഭിനയിക്കുന്നതിനൊപ്പം ധനുഷ് തന്നെയാകും സംവിധാനം ചെയ്യുക . പാ.പാണ്ടി, രായൺ, ഇനിയും പുറത്തിറങ്ങാത്ത നിലാവുക്ക് എൻ മേൽ എന്നടി കൊബം എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷിന്റെ നാലാമത്തെ സംവിധാനമായിരിക്കും ഈ ചിത്രം.

തിരുച്ചിത്രമ്പലം, യാരടി നീ മോഹിനി എന്നീ സിനിമകൾ പോലെ ഒരു പ്രണയ ചിത്രമായിരിക്കും ഇത്. തെലുങ്ക് നടൻ സന്ദീപ് കൃഷ്ണൻ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനെകുറിച്ചുള്ള മറ്റു വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

The post ഇഡ്‌ലി കടൈ; തിരുച്ചിത്രമ്പലത്തിന് ശേഷം ധനുഷ് – നിത്യ മേനോൻ ഒരുമിക്കുന്നു appeared first on ഇവാർത്ത | Evartha.

By admin