ന്യൂദല്‍ഹി : ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രത്തെ സെലന്‍സ്കിയുടെ മുഖഭാവത്തോടെ അവതരിപ്പിച്ചുകൊണ്ടുള്ള ചിത്രം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ട്രംപ് അധികാരത്തില്‍ എത്തിയതോടെ സെലന്‍സ്കിയെപ്പോലെ ഡീപ് സ്റ്റേറ്റിന്റെ വാലാട്ടിയായ രാഹുല്‍ ഗാന്ധിയ്‌ക്കും കഷ്ടമുള്ള നാളുകളാണ് വരാനിരിക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍.ഇതിന്റെ അടിസ്ഥാനത്തിലാണ് സെലന്‍സ്കിയുടെ മുഖഭാവത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
വെറും നാടകാഭിനയക്കാരനായ സെലന്‍സ്കിയെ ഉക്രൈന്‍ പ്രസിഡന്‍റാക്കിയത് അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് പിടിപാടുള്ള ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയുടെ സമാന്തരഅധികാര സിന്‍ഡിക്കേറ്റ് ആണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭരണത്തെ അട്ടിമറിച്ച് താളത്തിനൊത്ത് തുള്ളുന്ന പാവകളെ അധികാരത്തില്‍ വാഴിക്കുന്നത് ഡീപ് സ്റ്റേറ്റിന്റെ സ്ഥിരം കലാപരിപാടിയാണ്. അതിന്റെ ഭാഗമായി ഉക്രൈനില്‍ പ്രസിഡന്‍റായി അവരോധിക്കപ്പെട്ട നാടകക്കാരനാണ് സെലന്‍സ്കി. ഇദ്ദേഹത്തെ അധികാരത്തില്‍ കയറ്റിയത് പിന്നില്‍ ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യമെന്തായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ആ ലക്ഷ്യം അന്ത്യത്തിലെത്തും മുന്‍പേ യുഎസ് പ്രസിഡന്‍റായ ഡമോക്രാറ്റുകളുടെ നേതാവ് ജോ ബൈഡന്‍ വീണു.
ഇപ്പോഴിതാ ഡമോക്രാറ്റുകളുടെ ശത്രുവായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ട്രംപ് എത്തിയതോടെ കാര്യങ്ങള്‍ ലോകമെങ്ങും മാറുകയാണ്. പണ്ട് ഡീപ് സ്റ്റേറ്റിന്റെ വാലാട്ടികളെല്ലാം പാഠം പഠിച്ചു തുടങ്ങിയിരിക്കുന്നു. കാനഡയില്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ നിന്നും പുറത്തായി. പുറത്തായതല്ല, ട്രംപിന്റെ സമ്മര്‍ദ്ദം ഏറിയപ്പോള്‍ ട്രൂഡോയെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടത്. നിവൃത്തിയില്ലാതെ ട്രൂഡോ പുറത്തുപോയി.
കഴിഞ്ഞ ദിവസം അമേരിക്കയില്‍ ട്രംപുമായി ചര്‍ച്ചകള്‍ക്ക് വിളിച്ച സെലന്‍സ്കിയുടെ പല ഡയലോഗുകളും ട്രംപിനും അനുയായികള്‍ക്കും പിടിച്ചില്ല. റഷ്യയുമായി യുദ്ധമല്ല, സമാധാനമാണ് വേണ്ടത് എന്ന ട്രംപിന്റെ അഭിപ്രായത്തെ സെലന്‍സ്കി എതിര്‍ത്തതോടെയാണ് വഴക്ക് മൂത്തത്. അവര്‍ പ്രതികരിച്ചതോടെ പിടിച്ചുനില്‍ക്കാനാവാതെ സെലന്‍സ്കി കസേര വിട്ട് ഇറങ്ങിപ്പോയി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇതോടെ സെലന്‍സ്കി എന്ന നാടകക്കാരന്റെ പ്രസിഡന്‍റ് കസേരയും തെറിച്ചേക്കുമെന്നറിയുന്നു. മാത്രമല്ല, ഉക്രൈന്‍-റഷ്യ യുദ്ധത്തില്‍ വലിയ വഴിത്തിരിവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല, സെലന്‍സ്കിയുമായുള്ള ചര്‍ച്ചയുടെ വീഡിയോ ട്രംപ് സര്‍ക്കാര്‍ പുറത്തുവിട്ടതും ലോകത്തിന് വരാന്‍ പോകുന്ന മാറ്റത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. സെലന്‍സ്കിയുടെ കാലം കഴിഞ്ഞു. മൂന്ന് വര്‍ഷമായി നല്‍കിയിരുന്ന പിന്തുണ ട്രംപ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇനി റഷ്യയ്‌ക്കൊപ്പം നിന്ന് ഉക്രൈനെ നേരിടാണ് ട്രംപ് സര്‍ക്കാരിന്റെ ലക്ഷ്യം.
ബംഗ്ലാദേശില്‍ ഷേഖ് ഹസീനയെ പുറത്താക്കിയ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളുടെ കലാപവും കൃത്യമായി ഡീപ് സ്റ്റേറ്റ് പണമിറക്കി കളിച്ച് സൃഷ്ടിച്ച ഒന്നാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു രാജ്യത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ പണം നല്‍കി വിദ്യാര്‍ത്ഥികളെക്കൊണ്ട് കലാപമുണ്ടാക്കി, സൈന്യത്തെ ചൂഷണം നടത്തി നേടിയ ഡീപ് സ്റ്റേറ്റിന്റെ വിജയമാണ്. ഷേഖ് ഹസീന രാജ്യം വിട്ടോടിപ്പോയതിന്റെ പിറ്റേന്ന് തന്നെ ഡീപ് സ്റ്റേറ്റിന്റെ ഏറെക്കാലത്തെ ഏജന്‍റായിരുന്ന മുഹമ്മദ് യൂനസിനെ ഇടക്കാല സര്‍ക്കാരിന്റെ ചുമതലക്കാരനാക്കുകയും ചെയ്തു. ഷേഖ് ഹസീനയെ അട്ടിമറിച്ചതിന് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയും ഡീപ് സ്റ്റേറ്റിനെ സഹായിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സൈന്യത്തെ തങ്ങള്‍ക്കൊപ്പം ഡീപ് സ്റ്റേറ്റ് നിര്‍ത്തിയത് അങ്ങിനെയാണ്.
ഏതാനും നാളുകള്‍ക്ക് മുന്‍പ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയോട് ബംഗ്ലാദേശിനെ മോദിക്ക് വിട്ടുതരുന്നു എന്ന ട്രംപിന്റെ പ്രസ്താവനയുടെ അര്‍ത്ഥവും വൈകാതെ പുറംലോകത്തിന് മനസ്സിലാകുമെന്ന് കരുതുന്നു. കാരണം ഡീപ് സ്റ്റേറ്റ് എന്ന ഗൂഢസംഘത്തിന് തല്‍ക്കാലം ചെങ്കോല്‍ നഷ്ടപ്പെട്ടിരിക്കുകയാണ്.
ഇപ്പോഴിതാ ഇന്ത്യയില്‍ ഡീപ് സ്റ്റേറ്റിന്റെ പ്രതിനിധിയായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഇതിന് പിന്നാലെ ട്രോളുകള്‍ നിറയുകയാണ് സമൂഹമാധ്യമങ്ങളില്‍. രാഹുല്‍ ഗാന്ധിയുടെ കാലവും ട്രംപ് വന്നതോടെ ഇന്ത്യയില്‍ തീര്‍ന്നിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് ട്രോളുകള്‍. ഇതിനായി സെലന്‍സ്കിയുടെ മുഖഭാവത്തോടെയുള്ള രാഹുല്‍ ഗാന്ധി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഡീപ് സ്റ്റേറ്റിന്റെ പിടി ഇന്ത്യയില്‍ അയഞ്ഞു എന്നതിന് ഉദാഹരണമായി ചില സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഒന്ന് 2024ല്‍ നടന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ അട്ടിമറിക്കാന്‍ അമേരിക്കയില്‍ നിന്നും യുഎസ് എയ്ഡ് എന്ന രീതിയില്‍ 2.1 കോടി ഡോളര്‍ ഒഴുകിയിരുന്നു. ഇക്കാര്യം ട്രംപ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഡമോക്രാറ്റുകള്‍ക്ക് ഇഷ്ടമുള്ള ഒരാളെ പ്രധാനമന്ത്രിയാക്കാനാണ് ഈ തുക ഇന്ത്യയില്‍ ചെലവഴിച്ചതെന്നും ട്രംപ് പരസ്യമായി പ്രസ്താവിച്ചിരുന്നു. അദാനിയെ തകര്‍ക്കാന്‍ വേണ്ടി രണ്ട് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം പൂട്ടിക്കെട്ടാന്‍ അതിന്റെ ഉടമസ്ഥനായ നെയ്റ്റ് ആന്‍ഡേഴ്സണ്‍ പ്രഖ്യാപിച്ചതും മറ്റൊരു സംഭവമാണ്. ഇത് രണ്ടും രാഹുല്‍ ഗാന്ധിയ്‌ക്ക് ഏറ്റ ആഘാതങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിനെതിരായ ട്രോളുകള്‍ ഉയരുന്നത്. വരാനിരിക്കുന്ന നാളുകള്‍ രാഹുല്‍ ഗാന്ധിക്ക് കൂടുതല്‍ കഷ്ടകാലത്തിന്‍റേതായിരിക്കും എന്നാണ് വിലയിരുത്തലുകള്‍.