• Fri. Oct 24th, 2025

24×7 Live News

Apdin News

ഇതിലും വലിയ അവഗണന സ്വപ്നങ്ങളിൽ മാത്രം ! രാഹുലിന്റെ ഫോട്ടോ എന്തുകൊണ്ട് കാണാതായി ? മഹാസഖ്യത്തിന്റെ പത്രസമ്മേളനത്തിലും രാഹുൽ പുറത്ത്

Byadmin

Oct 24, 2025



പാട്ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രതിപക്ഷ മഹാസഖ്യം ഐക്യം പ്രകടിപ്പിക്കുകയും രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. വികാസ്ശീല്‍ ഇൻസാൻ പാർട്ടി (വിഐപി) മേധാവി മുകേഷ് സാഹ്നിയെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മഹാസഖ്യം നാമനിർദ്ദേശം ചെയ്തു. പട്‌നയിൽ മഹാസഖ്യത്തിന്റെ സംയുക്ത പത്രസമ്മേളനത്തിൽ മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആണ് ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ ഈ പത്ര സമ്മേളനം തന്നെ ഒരു വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു.

തേജസ്വിയുടെ ഫോട്ടോയല്ലാതെ മറ്റാരുടെയും ചിത്രങ്ങൾ വേദിയിലെ ഫ്ലക്സിൽ പ്രദർശിപ്പിച്ചില്ല. രാഹുൽ ഗാന്ധിയുടെ ചിത്രം പോലും ഒഴിവാക്കിയത് കോൺഗ്രസ് അനുയായികളെ ചൊടിപ്പിച്ചു. “രാഹുൽ ഗാന്ധി ബീഹാറിൽ മഹാസഖ്യത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു. രാഹുലിന്റെ പേര് മാത്രമാണ് നമുക്ക് വോട്ട് ലഭിക്കാനുള്ള ഏക മാർഗം. എന്നാൽ ഇന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോ പോസ്റ്ററിൽ പോലും പ്രദർശിപ്പിച്ചിരുന്നില്ല. ഇത് തെറ്റാണ്. ഇത്തരത്തിലുള്ള ധാർഷ്ട്യം ദോഷം വരുത്തും.” -സ്വതന്ത്ര എംപി പപ്പു യാദവ് പറഞ്ഞു.

വീണു കിട്ടിയ അവസരം എൻഡിഎയും നന്നായി വിനിയോഗിച്ചു. വിവാദത്തിന് ആക്കം കൂട്ടിയത് ചിരാഗ് പാസ്വാൻ ആണ്. “ഇന്ന് തേജസ്വിയുടെ ധാർഷ്ട്യം തുറന്നുകാട്ടി. രാഹുൽ ഗാന്ധിയുടെ ഫോട്ടോ വേണ്ടായിരുന്നെങ്കിൽ സഖ്യകക്ഷികളുടെ നേതാക്കളുടെ വേദിയിൽ ഇരിക്കുന്ന ഫോട്ടോകളെങ്കിലും അദ്ദേഹത്തിന് ഉൾപ്പെടുത്താമായിരുന്നു. ബീഹാർ കോൺഗ്രസ് പ്രസിഡന്റ് പട്ടികജാതിയിൽ നിന്നുള്ളയാളാണ്, എന്നിട്ടും അദ്ദേഹത്തിന്റെ ഫോട്ടോ പ്രദർശിപ്പിച്ചിട്ടില്ല. ദളിതരോട് തേജസ്വിക്ക് എത്രമാത്രം ബഹുമാനമുണ്ടെന്ന് ഇത് കാണിക്കുന്നു.” – ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.

By admin